മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ഇനിയെന്ത്? മന്ത്രി സംഘം ആറളം ഫാമിലെത്തി വിലയിരുത്തും.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ഇനിയെന്ത്? മന്ത്രി സംഘം ആറളം ഫാമിലെത്തി വിലയിരുത്തും.
Aug 14, 2026 10:35 AM | By PointViews Editor

ഇരിട്ടി:വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫ്, എസ്.സി/എസ്.ടി, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ.തുളസി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ എന്നിവരാണ് ആറളം ഫാം സന്ദർശിക്കുന്നത്. സെക്രട്ടറിയേറ്റിൽ വനം വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ കൂടിയ മന്ത്രിതല യോഗത്തിലാണ് തീരുമാനം.ആറളം ഫാമിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ആനമതിൽ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കാനും മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗം വിലയിരുത്താനും യോഗം നിർദ്ദേശം നൽകി. ആനമതിൽ നിർമ്മാണം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ ശക്തമായ മറ്റു പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തും. അടിക്കാട് വെട്ടുന്നതിന്റെയും വിസ്ത ക്ലിയറൻസിന്റെയും പുരോഗതി യോഗം വിലയിരുത്തി. ആറളം ഫാമിലെ പുനരധിവാസം പ്രദേശവാസികളുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കും. ആറളം ഫാമിന് ചുറ്റും പ്രതിരോധ സംവിധാനങ്ങൾ തീർക്കുമ്പോൾ മറ്റ് ജനവാസ മേഖലകളിലേക്ക് ആനകൾ ഇറങ്ങാതിരിക്കാനുള്ള മാർഗങ്ങളും യോഗം വിലയിരുത്തി.യോഗത്തിൽ മന്ത്രിമാരായ ഷിബു ബേബിജോൺ, അഡ്വ. സണ്ണി ജോസഫ്, കെഎ തുളസി എന്നിവരും വനം, പരിസ്ഥിതി, റവന്യു, പൊതുമരാമത്ത്, എസ്.സി/എസ്.ടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

What's next in the conflict between humans and wild animals? The ministerial team will visit Aralam Farm to assess

Related Stories
ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

Sep 4, 2026 09:16 AM

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ...

Read More >>
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പിഴശിക്ഷ വിധിച്ച് അലഹബാദ് ഹൈക്കോടതി

Sep 4, 2026 08:45 AM

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പിഴശിക്ഷ വിധിച്ച് അലഹബാദ് ഹൈക്കോടതി

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പിഴശിക്ഷ വിധിച്ച് അലഹബാദ്...

Read More >>
ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

Sep 3, 2026 01:40 PM

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും...

Read More >>
ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

Sep 3, 2026 01:38 PM

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും...

Read More >>
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയന് യാത്രയയപ്പ് നൽകി

Sep 3, 2026 11:49 AM

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയന് യാത്രയയപ്പ് നൽകി

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയന് യാത്രയയപ്പ്...

Read More >>
വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ കാട്ടുപന്നി

Sep 3, 2026 07:25 AM

വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ കാട്ടുപന്നി

വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ...

Read More >>
Top Stories